ബജറ്റ് ലോഗോയില്‍ നിന്ന് ദേശീയ ചിഹ്നം ഒഴിവാക്കിയത് വിഘടനവാദത്തിനുള്ള പ്രോത്സാഹനമാണ് ; ധനമന്ത്രി നിര്‍മല

ചെന്നൈ : സംസ്ഥാന ബജറ്റ് ലോഗോയില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കിയത് വിഘടനവാദത്തിനുള്ള പ്രോത്സാഹനമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രാദേശികവാദത്തിന്റെ മറവില്‍ വിഘടനവാദ വികാരം പ്രോത്സാഹിപ്പിക്കുകയാണ് സ്റ്റാലിന്‍ സര്‍ക്കാരെന്നും അവര്‍ കുറ്റപ്പെടുത്തി.

Nirmala Sitharaman

സംസ്ഥാന സര്‍ക്കാര്‍ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. ബജറ്റ് രേഖയില്‍ നിന്ന് ദേശീയ ചിഹ്നം ഒഴിവാക്കിയത് രാജ്യത്തിന്റെ ഐക്യത്തിന് എതിരാണ്. തമിഴ് യുവാവിന്റെ സര്‍ഗാത്മക സംഭാവനയോടുള്ള അവഹേളനമാണിതെന്നും അവര്‍ പറഞ്ഞു. ഡിഎംകെ മുന്‍ എംഎല്‍എയുടെ മകനും ഐഐടി പ്രൊഫസറുമായ ഉദയകുമാര്‍ രൂപകല്പന ചെയ്തതാണ് രൂപ ചിഹ്നം.