നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി ഇന്ന് ഡൽഹി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തും

ഡൽഹി:  കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച ഇന്ന്. ഡൽഹി കേരള ഹൗസില്‍ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച.

 

ഡൽഹി:  കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച ഇന്ന്. ഡൽഹി കേരള ഹൗസില്‍ രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച.

കേരളത്തിന്റെ വികസന മേഖലകളില്‍ മെച്ചപ്പെട്ട സഹായം നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്ന് നിര്‍മലാ സീതാരാമന്‍ അറിയിച്ചിരുന്നു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സഹായം ഇതുവരെ പൂർണമായി ലഭിച്ചിട്ടില്ലെന്ന് കെ.വി. തോമസ് മന്ത്രിയെ അറിയിച്ചു.525 കോടി രൂപയുടെ കടസഹായം മാർച്ച് 31-മുൻപ്‌ പൂർണമായി ചെലഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രത്യേക പരിഗണന ഈ തുക ചെലവഴിക്കുന്ന കാര്യത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്രസാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ചർച്ച നടക്കുകയാണെന്ന് ധനമന്ത്രി അറിയിച്ചു. കേരളത്തിന് അതിവേഗ റയിൽവേ സംവിധാനം നടപ്പാക്കുന്നതിന് ഇ. ശ്രീധരൻ നൽകിയിട്ടുള്ള പദ്ധതികൾ പരിശോധിച്ച് നടപടികളെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി.