പ്രധാനമന്ത്രി ജൻ ധൻ യോജനക്ക് കീഴിൽ മൂന്നുകോടി അക്കൗണ്ടുകൾ തുറക്കുക സർക്കാർ ലക്ഷ്യം : ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: നടപ്പുസാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി ജൻ ധൻ യോജനക്ക് (പി.എം.ജെ.ഡി.വൈ) കീഴിൽ മൂന്നുകോടി അക്കൗണ്ടുകൾ തുറക്കുക സർക്കാർ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പി.എം.ജെ.ഡി.വൈ പത്ത് വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

പി.എം.ജെ.ഡി.വൈ പദ്ധതിക്ക് കീഴിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 2015 മാർച്ചിനെ അപേക്ഷിച്ച് 2024 ആഗസ്റ്റിൽ നാലുമടങ്ങായി. പദ്ധതിക്ക് കീഴിലുള്ള അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2024 ആഗസ്റ്റിൽ 2.31 ലക്ഷം കോടിയായി വർധിച്ചു. ഗവൺമെന്റിനെ ഓരോ പൗരനിലേക്കുമെത്തിക്കുന്നതിൽ പദ്ധതി നിർണായക പങ്കുവഹിച്ചു.
കൂടുതൽ ആളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, ജൻ ധൻ യോജന പത്തുവർഷം പൂർത്തിയാക്കിയ ആഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുണഭോക്താക്കളെ അഭിനന്ദിച്ചു. സ്ത്രീകളും പിന്നാക്കവിഭാഗങ്ങളുമടങ്ങിയ സമൂഹത്തെ ശാക്തീകരിക്കുന്നതിൽ പ്രധാനമന്ത്രി ജൻധൻ യോജനക്ക് നിർണായക പങ്കുണ്ടെന്നും സാമൂഹിക മാധ്യമമായ എക്സിലെ കുറിപ്പിൽ പറഞ്ഞു.
2014 ആഗസ്റ്റ് 15ന് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ജന്‍ ധന് യോജന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. ആകെയുള്ള 53.13 കോടി ജന്‍ ധന് യോജന അക്കൗണ്ടുകളില്‍ 55.6 ശതമാനത്തിന്റെയും ഉടമകള്‍ സ്ത്രീകളാണ്. 66.6 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ-അര്‍ധ ഗ്രാമീണ മേഖലയില്നിന്നുള്ളവരുടേതുമാണ്. ജൻധൻ അക്കൗണ്ടുകളിൽ 2.30 ലക്ഷം കോടി രൂപയിലധികം നിക്ഷേപമായുണ്ടെന്നാണ് കണക്കുകൾ.