ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ ഒൻപത് മാസം പ്രായമുള്ള മകനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു
ഭാര്യയുമായുണ്ടായ വഴക്കിനിടെ ഒമ്ബതുമാസം പ്രായമുള്ള മകനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് അറസ്റ്റില്‍. പ്രതിക്ക് മാനസികവൈകല്യമുണ്ടോയെന്ന് സംശയമുള്ളതായി പോലീസ് അറിയച്ചു.
Updated: Apr 4, 2026, 11:10 IST
പ്രതിക്ക് മാനസികവൈകല്യമുണ്ടോയെന്ന് സംശയമുള്ളതായി പോലീസ് അറിയച്ചു.
ലക്ക്‌നൗ : ഭാര്യയുമായുണ്ടായ വഴക്കിനിടെ ഒമ്ബതുമാസം പ്രായമുള്ള മകനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് അറസ്റ്റില്‍. പ്രതിക്ക് മാനസികവൈകല്യമുണ്ടോയെന്ന് സംശയമുള്ളതായി പോലീസ് അറിയച്ചു.
ഉത്തർപ്രദേശിലെ കുദ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാധ ഗ്രാമത്തിലാണ് സംഭവം. പ്രതിയായ ശംഭുദ്യാല്‍ കോറി ഭാര്യ രഞ്ജുവുമായി വഴക്കുണ്ടായി. ഇതിനിടെ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയും മകനായ ശിവാൻഷിനെ കോടിലകൊണ്ട് വെട്ടുകയും ചെയ്തു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.