മഹാരാഷ്ട്രൽ കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു

മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിന​ഗറിലെ കോഹിനൂർ ബിൽഡിം​ഗിന്റെ ഒരുഭാ​ഗമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.കാലപ്പഴക്കം കാരണമാണ് കെട്ടിടം തകർന്നുവീണതെന്നാണ് പ്രാഥമികനി​ഗമനം

 

ആറു തൊഴിലാളികളും അഞ്ചു താമസക്കാരും ഉള്‍പ്പെടെ 11 ഓളം പേർ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ സംശയിക്കുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിന​ഗറിലെ കോഹിനൂർ ബിൽഡിം​ഗിന്റെ ഒരുഭാ​ഗമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.കാലപ്പഴക്കം കാരണമാണ് കെട്ടിടം തകർന്നുവീണതെന്നാണ് പ്രാഥമികനി​ഗമനം

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സംഘം, അ​ഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തിരച്ചിലിനായി ഡോ​ഗ് സ്ക്വാഡിനെയും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചുണ്ട്.

ആറു തൊഴിലാളികളും അഞ്ചു താമസക്കാരും ഉള്‍പ്പെടെ 11 ഓളം പേർ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ സംശയിക്കുന്നു. ഇവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്. "പ്രദേശത്ത് അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ച ഇത്തരം നിരവധി കെട്ടിടങ്ങളുണ്ട്.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ തന്നെ, ഇത്തരത്തിലുള്ള അപകടകരമായ കെട്ടിടങ്ങളില്‍ താമസിക്കുന്നവർ ഉടൻ തന്നെ അവിടെനിന്ന് മാറിത്താമസിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി", മേയർ നാരായണ്‍ ചൗധരി പറഞ്ഞു.