ബീഹാറില്‍ നീറ്റ് പരീക്ഷയ്ക്ക് ആള്‍മാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റില്‍
ബീഹാറില്‍ നീറ്റ് പരീക്ഷയ്ക്ക് ആള്‍മാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റില്‍.ബിഹാറിലെ ലഖിസരായ് ജില്ലയിൽ ആണ് സംഭവം. ബയോമെട്രിക് ഓപ്പറേറ്റർമാരും ഇടനിലക്കാരും ഉൾപ്പെടെ പിന്നിൽ വൻ റാക്കറ്റെന്നാണ് സംശയം.
Updated: Jun 22, 2026, 10:14 IST
അടിവസ്ത്രത്തില്‍ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തി.
ബീഹാറില്‍ നീറ്റ് പരീക്ഷയ്ക്ക് ആള്‍മാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റില്‍.ബിഹാറിലെ ലഖിസരായ് ജില്ലയിൽ ആണ് സംഭവം. ബയോമെട്രിക് ഓപ്പറേറ്റർമാരും ഇടനിലക്കാരും ഉൾപ്പെടെ പിന്നിൽ വൻ റാക്കറ്റെന്നാണ് സംശയം.
ഓപ്പറേറ്റർമാർ ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യും. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. കർശനമായ സുരക്ഷാ ക്രമീകരണങ്ങളിലാണ് ബീഹാറിൽ ഉടനീളം നീറ്റ്-യുജി പുനഃപരീക്ഷ നടത്തിയത്.
യുപിയില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥി ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അടിവസ്ത്രത്തില്‍ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തി. ബല്ലിയ സ്വദേശി പ്രിൻസ് ദുബെ ആണ് കസ്റ്റഡിയിലായത്.