നിംഹാന്‍സ് പ്രവേശന പരീക്ഷ 2026: അപേക്ഷിക്കേണ്ട വിധം 

ബയോസ്റ്റാറ്റിസ്റ്റിക്‌സ്: മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് മുഖ്യ വിഷയമായുള്ള അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രി. നഴ്‌സിങ്-സൈക്യാട്രിക് നഴ്‌സിങ്, ന്യൂറോ സയൻസ് നഴ്‌സിങ്: രണ്ടിനും ബി.എസ്സി. നഴ്‌സിങ്/ബി.എസ്സി. ഓണേഴ്‌സ് നഴ്‌സിങ്/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്‌സിങ്

 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ് ബെംഗളൂരു) വിവിധ പ്രോഗ്രാമുകളിലെ 2026 ജൂലായ് സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം.

എം.എസ്സി. കോഴ്സുകളും പ്രവേശന യോഗ്യതയും 
ബയോസ്റ്റാറ്റിസ്റ്റിക്‌സ്: മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് മുഖ്യ വിഷയമായുള്ള അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രി. നഴ്‌സിങ്-സൈക്യാട്രിക് നഴ്‌സിങ്, ന്യൂറോ സയൻസ് നഴ്‌സിങ്: രണ്ടിനും ബി.എസ്സി. നഴ്‌സിങ്/ബി.എസ്സി. ഓണേഴ്‌സ് നഴ്‌സിങ്/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്‌സിങ്


യോഗ തെറപ്പി (മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്): ബി.എസ്സി. യോഗ/ബി.എൻ.വൈ.എസ്. അല്ലെങ്കിൽ സയൻസ്/മെഡിക്കൽ/പാരാമെഡിക്കൽ ബിരുദവും യോഗ സയൻസിൽ ഒരു വർഷ ഡിപ്ലോമ/തത്തുല്യ യോഗ്യതയും.

ന്യൂറോ സയൻസ്: സയൻസ്/എൻജിനിയറിങ്/മെഡിസിൻ ആൻഡ് സർജറി (എം.ബി.ബി.എസ്.)/ഓൾട്ടർനേറ്റ് മെഡിസിൻ (ആയുഷ്)/െഡന്റൽ സർജറി (ബി.ഡി.എസ്.)/ഫാർമസി/ഫാർമക്കോളജി/ഫിസിയോതെറപ്പി/ടെക്‌നോളജി/ടെക്‌നിക്കൽ സ്ട്രീം/അലൈഡ് ഹെൽത്ത് സയൻസസ് എന്നിവയിൽ ഏതെങ്കിലും സ്ട്രീമിലെ ബാച്ച്ലർ ബിരുദം.

മെഡിക്കൽ ഇമേജിങ് ടെക്‌നോളജി: മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്‌നോളജി/മെഡിക്കൽ ടെക്‌നോളജി റേഡിയോ ഡയഗണോസിസ് ആൻഡ് ഇമേജിങ്/റേഡിയോളജിക്കൽ ടെക്‌നോളജി/റേഡിയോഗ്രഫി/മെഡിക്കൽ ഇമേജിങ് ടെക്‌നോളജി (എക്‌സ് റേ), ഫുൾ ടൈം റെഗുലർ അണ്ടർ ഗ്രാജ്വേറ്റ് (ബി.എസ്സി.) ബിരുദം.

മാസ്റ്റേഴ്‌സ് ഇൻ ക്ലിനിക്കൽ സൈക്കോളജി: സൈക്കോളജിയിൽ നാലുവർഷ ബി.എ./ബി.എസ്സി./നാലു വർഷ ബി.എസ്സി. ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ സൈക്കോളജിയിൽ മൂന്നുവർഷ ബി.എ./ബി.എസ്സി. + ഒരുവർഷ ബ്രിഡ്ജ് കോഴ്‌സ്/ഒരുവർഷ മാസ്റ്റേഴ്‌സ് ഇൻ സൈക്കോളജി.

ഒരു മേജർ/കോർ വിഷയമായി ബിരുദ കോഴ്‌സിന്റെ എല്ലാ വർഷവും സൈക്കോളജി പഠിച്ച് ബാച്ച്ലർ ബിരുദമെടുത്തശേഷം ലഭിച്ച സൈക്കോളജിയിലെ ഏതെങ്കിലും ബ്രാഞ്ചിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയവർക്കും അപേക്ഷിക്കാം.

മാസ്റ്റേഴ്‌സ് ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക്: സോഷ്യൽ വർക്ക് മാസ്റ്റേഴ്‌സ് (എം.എസ്.ഡബ്ല്യു.)/നാലു വർഷ ഫുൾ ടൈം ബാച്ച്ലർ ഓഫ് സോഷ്യൽ വർക്ക് (ഓണേഴ്‌സ്)

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്.): എം.ബി.ബി.എസ്./ ബി.ഡി.എസ്. അല്ലെങ്കിൽ സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, എൻവയൺമെന്റൽ സയൻസസ്, ഫിസിയോതെറപ്പി, ഓക്കുപ്പേഷണൽ തെറപ്പി, ഹെൽത്ത് മാനേജ്‌മെന്റ്, സോഷ്യൽ വർക്ക്, ഇക്കണോമിക്‌സ്, സ്പീച്ച് പത്തോളജി ആൻഡ് ഓഡിയോളജി, സ്പീച്ച് പത്തോളജി, ഓഡിയോളജി, നഴ്‌സിങ് എന്നിവയിലൊന്നിൽ മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കിൽ ആയുഷ് ബാച്ച്ലർ ബിരുദം. (ബി.എ.എം.എസ്./ബി.എൻ.വൈ.എസ്./ബി.യു.എം.എസ്./ബി.എസ്.എം.എസ്./ബി.എച്ച്.എം.എസ്.)

പി.ജി. ഡിപ്ലോമ 
പി.ജി. ഡിപ്ലോമ ഇൻ ക്ലിനിക്കൽ ബയോകെമിസ്ട്രി-ബയോകെമിസ്ട്രി എം.എസ്സി.

പി.ജി. ഡിപ്ലോമ ഇൻ മെഡിക്കൽ ഡിവൈസസ് ടെക്‌നോളജി - ബി.ഇ./ബി.ടെക്. (ബയോ മെഡിക്കൽ, ബയോടെക്‌നോളജി, മെഡിക്കൽ ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെക്കട്രോണിക്‌സ്, ഐ.ടി., കംപ്യൂട്ടർ സയൻസ്)/എം.ബി.ബി.എസ്./ബി.ഫാം.

ഈ കോഴ്‌സുകൾക്കെല്ലാം ഓൾ ഇന്ത്യ കാറ്റഗറി, കർണാടക സ്റ്റേറ്റ് ഡൊമിസൈൽ കാറ്റഗറി വിഭാഗങ്ങളിൽ സംവരണമുണ്ട്. ചിലതിൽ സ്‌പോൺസേഡ് സീറ്റും ഉണ്ട്.

സർട്ടിഫിക്കറ്റ് കോഴ്‌സ് 
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ന്യൂറോപതോളജി ടെക്‌നോളജി: ബി.എസ്സി. എം.എൽ.ടി./ബി.എസ്സി. ലൈഫ് സയൻസസ്, ഡി.എം.എൽ.ടി. (ഒരു വർഷത്തെ പ്രവൃത്തിപരിചയവും)

മറ്റ് പ്രോഗ്രാമുകൾ 
പിഎച്ച്.ഡി., ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (പി.ഡി.എഫ്.), എം.ഡി. ആയുർവേദ തുടങ്ങിയ പ്രോഗ്രാമുകളിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്.

അപേക്ഷ 
പ്രവേശന അറിയിപ്പ്, പ്രോസ്‌പെക്ടസ്, പ്രവേശന യോഗ്യത, മാർക്ക് വ്യവസ്ഥ, പ്രായപരിധി, സീറ്റുകളുടെ കാറ്റഗറൈസേഷൻ, പ്രവേശനരീതി, പ്രവേശനപരീക്ഷാ ഘടന, യോഗ്യത നേടാൻവേണ്ട സ്‌കോർ, മറ്റു വിശദാംശങ്ങൾ എന്നിവ nimhans.ac.in ൽ ലഭിക്കും.