വിവാഹവേഷത്തില്‍ നവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

നവദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. വിവാഹവേഷം ധരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

 

22 കാരനായ രാജേന്ദ്ര (ഗോലു), 21 കാരിയായ ഭാര്യ കാജല്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്.

സാഗര്‍:  നവദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. വിവാഹവേഷം ധരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

22 കാരനായ രാജേന്ദ്ര (ഗോലു), 21 കാരിയായ ഭാര്യ കാജല്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്. കാജല്‍ ഒന്നരമാസം ഗര്‍ഭിണിയായിരുന്നുവെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിവിവാഹ സാരിയിലായിരുന്നു യുവതി, യുവാവ് സൂട്ടുമാണ് ധരിച്ചിരുന്നത്.

ബുധനാഴ്ച രാത്രി പതിവുപോലെ കുടുംബത്തോടൊപ്പം അത്താഴം കഴിച്ച ശേഷമാണ് ദമ്പതികള്‍ മുറിയിലേക്ക് പോയത്. പിന്നീട് ഏറെ നേരമായിട്ടും പുറത്തേക്ക് വരാത്തതിനെത്തുടര്‍ന്ന് രാജേന്ദ്രന്റെ പിതാവ് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

മൂന്ന് വര്‍ഷം മുന്‍പ് പ്രണയിച്ച്‌ വിവാഹം കഴിച്ചവരായിരുന്നു ഇരുവരും. ഇവര്‍ക്കിടയില്‍ യാതൊരുവിധ പ്രശ്‌നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നും സന്തോഷകരമായ കുടുംബജീവിതമാണ് നയിച്ചിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.