ആധാർ കാർഡ് പരിശോധിച്ചപ്പോള്‍ വെറും 13 വയസ്; ഉത്തർപ്രദേശിൽ നവവധു ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിൽ നവവധു ആത്മഹത്യ ചെയ്തു. 13കാരി വിഷം ക‍ഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു . ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലാണ് സംഭവം. മരണത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ തിരിച്ചറിയൽ രേഖകള്‍ പ്രദേശവാസികള്‍ പരിശോധിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് 13 വയസാണെന്ന് തിരിച്ചറിഞ്ഞത്. ഭർത്താവിനൊപ്പം പെണ്‍കുട്ടി തൻ്റെ സ്വന്തം വീട്ടലേക്ക് എത്തിയതിന് പിന്നാലെയാണ് മരിച്ചത്.

വിഷം ക‍ഴിച്ചതിന് പിന്നാലെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തുകയും മരുന്ന് ക‍ഴിച്ചെന്ന് പറയുകയുമായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വേഗം എത്തിക്കുകയും പിന്നാലെ ത്സാൻസി മെഡിക്കൽ കോളേജിലേക്ക് പെണ്‍കുട്ടിയെ മാറ്റുകയുമായിരുന്നു. ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരിച്ചു.

പെണ്‍കുട്ടിക്ക് 18 വയസാണെന്നാണ് പൊലീസിനോട് മുത്തച്ഛൻ പറഞ്ഞത്. ആധാർ കാർഡ് പരിശോധിച്ചതിന് പിന്നാലെയാണ് 13 വയസാണെന്ന് അറിയുന്നത്. ഏപ്രിൽ 30ന് ആണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. ഭർത്താവ് റസിയയ്ക്ക് 18 വയസാണെന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വ്യക്തത ലഭിക്കയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യയ്ക്കുള്ള ചിന്തകള്‍ നിങ്ങള്‍ക്കുണ്ടെങ്കിൽ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. ടോള്‍ഫ്രീ നമ്പർ: 1056, 0471-2552056