മണിയറയിൽ ട്വിസ്റ്റ്  !! കത്തിയുമായി നവവധു;  ഭർത്താവിന്റെ വീട് കൊള്ളയടിച്ച്  ചെറിയച്ഛനൊപ്പം ഒളിച്ചോടി

ആദ്യരാത്രിയിൽ മണിയറയിൽ കത്തിയുമായി വരനെ കാത്തിരുന്ന് നവവധു.  അടുത്ത ദിവസം നവവരൻ  കേൾക്കുന്നത് ഭാര്യ ഒളിച്ചോടിയ വിവരം. അതും ചെറിയച്ഛനൊപ്പം ഇതുകൊണ്ടും തീർന്നില്ല യുവതി ഒളിച്ചോടിയത് വിവാഹം ചെയ്ത യുവാവിന്റെ വീട്ടിലെ സ്വർണവും കൊണ്ട്. 
 


ഹത്രാസ്: ആദ്യരാത്രിയിൽ മണിയറയിൽ കത്തിയുമായി വരനെ കാത്തിരുന്ന് നവവധു.  അടുത്ത ദിവസം നവവരൻ  കേൾക്കുന്നത് ഭാര്യ ഒളിച്ചോടിയ വിവരം. അതും ചെറിയച്ഛനൊപ്പം ഇതുകൊണ്ടും തീർന്നില്ല യുവതി ഒളിച്ചോടിയത് വിവാഹം ചെയ്ത യുവാവിന്റെ വീട്ടിലെ സ്വർണവും കൊണ്ട്. 

ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം. ഫെബ്രുവരി 21ന് നടന്ന വിവാഹമാണ് നവവരന് ഞെട്ടിക്കുന്ന അനുഭവമായി മാറിയത്. വിവാഹ സമയത്ത് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ഒരു തരത്തിലുമുള്ള അസ്വഭാവികതയും തോന്നിയിരുന്നില്ല. നല്ല രീതിയിൽ തന്നെയാണ് യുവതി വരന്റെ വീട്ടുകാരുമായി ഇടപെട്ടത്.