നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
സംഭവത്തില്‍ അന്വേഷണം തുടങ്ങി.
Nov 27, 2024, 08:43 IST
പെണ്‍കുഞ്ഞിന്റെ കരച്ചില്‍ കേട്ട സമീപ വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
യുപിയില്‍ നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഗൊരഖ്പൂരിലെ കനപര്‍ ഗ്രാമത്തിലാണ് സംഭവം.
പുലര്‍ച്ചെ നാലോടെ കൊടും തണുപ്പിനെ തുടര്‍ന്ന് വിറക്കുകയായിരുന്ന പെണ്‍കുഞ്ഞിന്റെ കരച്ചില്‍ കേട്ട സമീപ വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കും തുടര്‍ന്ന് ആശുപത്രിയിലേക്കും മാറ്റിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.