നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി, രക്ഷകരായി സ്കൂള്‍ കുട്ടികള്‍
മേഘാലയയിലെ റി ഭോയ് ജില്ലയില്‍ നവജാതശിശുവിനെ ജീവനോടെ മണ്ണില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സ്കൂളിലേക്ക് പോകും വഴി മണ്ണിനടിയില്‍ അസാധാരണമായ എന്തോ ഒന്ന് കണ്ടതിനെ തുടർന്ന് കുട്ടികള്‍ നടത്തിയ പരിശോധനയിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്. കുട്ടികള്‍ ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുക്കുകയും മൗഹാതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു.
ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുമ്പോള്‍ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി നോങ്‌പോയിലെ സിവില്‍ ആശുപത്രിയിലേക്ക് പിന്നീട് കുഞ്ഞിനെ മാറ്റി
ഷില്ലോങ്: മേഘാലയയിലെ റി ഭോയ് ജില്ലയില്‍ നവജാതശിശുവിനെ ജീവനോടെ മണ്ണില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സ്കൂളിലേക്ക് പോകും വഴി മണ്ണിനടിയില്‍ അസാധാരണമായ എന്തോ ഒന്ന് കണ്ടതിനെ തുടർന്ന് കുട്ടികള്‍ നടത്തിയ പരിശോധനയിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്.
കുട്ടികള്‍ ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുക്കുകയും മൗഹാതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു.
ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുമ്പോള്‍ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി നോങ്‌പോയിലെ സിവില്‍ ആശുപത്രിയിലേക്ക് പിന്നീട് കുഞ്ഞിനെ മാറ്റി. നിലവില്‍ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
അതേ സമയം കുട്ടികളുടെ ധീരമായ പ്രവൃത്തിയെ നിരവധി പേർ പ്രശംസിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും രംഗത്തെത്തി. ക്രൂരപ്രവൃത്തിയില്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ബി.എന്‍.എസിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവുമാണ് കേസ്.കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.