ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തമാകുന്നു; പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഗതാഗത-സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അയോധ്യയിൽ നിന്ന് ജനക്പൂരിലേക്കുള്ള പുതിയ ട്രെയിൻ സർവീസിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ചേർന്നാണ് പുതിയ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഡൽഹി : ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഗതാഗത-സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അയോധ്യയിൽ നിന്ന് ജനക്പൂരിലേക്കുള്ള പുതിയ ട്രെയിൻ സർവീസിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ചേർന്നാണ് പുതിയ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം മതപരമായ വിനോദസഞ്ചാരത്തിനും സാംസ്കാരിക കൈമാറ്റത്തിനും വ്യാപാരത്തിനും പുതിയ റെയിൽ ബന്ധം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. അയോധ്യയും ജനക്പൂരും മതപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള കേന്ദ്രങ്ങളാണ്.
നേപ്പാളിലെ പ്രളയാനന്തര പുനർനിർമാണത്തിനും വികസനത്തിനുമായി 15,000 കോടി രൂപയുടെ വികസന സഹായ പാക്കേജും ഇന്ത്യ പ്രഖ്യാപിച്ചു. ഊർജം, അടിസ്ഥാന സൗകര്യ വികസനം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതും കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളായിരുന്നു.