നേപ്പാൾ പ്രളയം: മരണസംഖ്യ 1259 ആയി
നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി. 5000 പേരെ കണ്ടെത്താനുണ്ടെന്ന് നേപ്പാൾ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. അഞ്ച് വിദേശ പൗരൻമാർ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ വിവരം കിട്ടിയെങ്കിലും 75 അമേരിക്കൻ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.
അതേസമയം നേപ്പാളിലെ പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി
നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി. 5000 പേരെ കണ്ടെത്താനുണ്ടെന്ന് നേപ്പാൾ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. അഞ്ച് വിദേശ പൗരൻമാർ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ വിവരം കിട്ടിയെങ്കിലും 75 അമേരിക്കൻ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.
അതേസമയം നേപ്പാളിലെ പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. ദുരന്തം സംഭവിച്ച് ഒൻപതുദിവസത്തിന് ശേഷമാണ് രണ്ടുപേരെ തുരങ്കത്തിനുള്ളിൽനിന്ന് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മെക്കാനിക്കൽ ഫോർമാനായ സഞ്ജയ് ഷാ, മെക്കാനിക്കൽ സൂപ്പർവൈസർ കബിർ മഹർജാൻ എന്നിവരെയാണ് രക്ഷിച്ചതെന്ന് നേപ്പാളിലെ സ്വതന്ത്ര പാർട്ടി നേതാവ് ശ്രീറാം ന്യുപണും രക്ഷാദൗത്യത്തിൽ പങ്കാളിയായ എൻജിനീയറും സ്ഥിരീകരിച്ചു.
സഞ്ജയ് ഷായെയാണ് ആദ്യം തുരങ്കത്തിൽനിന്ന് പുറത്തെത്തിച്ചത്. പിന്നാലെയാണ് കബിർ മഹർജാനെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തുരങ്കത്തിനുള്ളിൽനിന്ന് കൂടുതൽപേരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും ഇത് പോസിറ്റീവായ അടയാളമാണെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നേപ്പാൾ സൈന്യവും പൊലീസും വിദഗ്ധ സംഘങ്ങളും ഉൾപ്പെടെയാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.