നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1,250 ആയി ഉയർന്നു
Sep 3, 2026, 18:24 IST
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1,250 ആയി ഉയർന്നു. 4000 ഓളം പേർ ഇപ്പോഴും കാണാ മറയത്താണ്. കാണാതായവരിൽ 583 പേർ വിദേശ പൗരന്മാരാണെന്നാണ് റിപ്പോർട്ട്.
ഇതുവരെ 11,993 പേരെ രക്ഷപ്പെടുത്തിയതായാണ് നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച എട്ട് ജില്ലകളിൽ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെടുത്തിരിക്കുന്നത്.