നേഹ ബോറയെ കസ്റ്റഡിയില് നിന്ന് വിട്ടയച്ചു, അഭിജീത് ദീപ്കെയെ കോടതിയില് ഹാജരാക്കും
നേഹ ബോറയെ കസ്റ്റഡിയില് നിന്ന് വിട്ടയച്ചു, അഭിജീത് ദീപ്കെയെ കോടതിയില് ഹാജരാക്കും
നേഹയെ കാണാന് സുഹൃത്തുക്കളില് ഒരാള്ക്ക് പൊലീസ് അനുമതി നല്കി
Oct 17, 2026, 06:58 IST
അഭിജിത് ദീപ്കെയെ കോടതിയില് ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഐസ നേതാവ് നേഹ ബോറയെ ദില്ലി പൊലീസ് കസ്റ്റഡിയില് നിന്ന് വിട്ടയച്ചു. സുഹൃത്തുക്കള് സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെ നേഹയെ പൊലീസ് വിട്ടയച്ചത്.
അതേസമയം, അഭിജിത് ദീപ്കെയെ കോടതിയില് ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആര്കെ പുരം പൊലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്. നേഹയെ കാണാന് സുഹൃത്തുക്കളില് ഒരാള്ക്ക് പൊലീസ് അനുമതി നല്കി. എന്നാല് അഭിജിത് ദീപ്കയെ കാണാന് പൊലീസ് അനുവാദം നല്കിയില്ലെന്ന് സിജെപി ആരോപിച്ചു. അഭിജിത് ദീപ്കെയെ കോടതിയില് ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദീപ്കെയ്ക്കെതിരെ ബിഎന്എന്എസ് 126, 170 വകുപ്പ് പ്രകാരം കേസ് എടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.
ദില്ലിയില് ഇന്നും സമരം തുടരും. ഇടത് സംഘടനകള് തിരംഗ മാര്ച്ച് നടത്തും. സെന്ട്രല് സര്ക്കിളില് അടക്കം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.