'നേഹ ബോറയ്ക്ക് പ്രാധാന്യം നല്കി'; ചലോ ദില്ലി മാര്‍ച്ചില്‍ പങ്കെടുക്കാത്തതില്‍ നടപടി നേരിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്
കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നും രോഹിത് പറഞ്ഞു.
മാതൃസഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നുകൊണ്ടാണ് ചലോ ദില്ലി മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്.
പാര്‍ട്ടി വേദിയില്‍ ഐസ നേതാവ് നേഹ ബോറയ്ക്ക് പ്രാധാന്യം നല്‍കിയത് ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ചലോ ദില്ലി മാര്‍ച്ചില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സസ്പെന്ഷന് നടപടി നേരിട്ട മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രോഹിത് രജോരിയ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
മാതൃസഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നുകൊണ്ടാണ് ചലോ ദില്ലി മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നും രോഹിത് പറഞ്ഞു.
അന്യായ നടപടിയാണ് നേരിട്ടതെന്നും രോഹിത് പറഞ്ഞു. മാതൃസഹോദരന്‍ മരിച്ചിട്ട് പതിമൂന്ന് ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണമായിരുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍ തനിക്ക് എങ്ങനെയാണ് ഡല്‍ഹിയിലേക്ക് പോകാന്‍ സാധിക്കുക. ഇക്കാര്യം സംഘടനാ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ സസ്പെന്ഷന് നടപടി സ്വീകരിക്കുകയായിരുന്നു. നേഹ ബോറയെപ്പോലെയുള്ളവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരാണ് തങ്ങള്‍. എന്നാല്‍ അവര്‍ക്ക് നല്കുന്ന പ്രാധാന്യം തങ്ങള്‍ക്കില്ല. വിഷയം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്‍പാകെ ഉയര്‍ത്തും. നടപടിയുണ്ടായില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് വിഷയം ഉന്നയിക്കുമെന്നും രോഹിത് പറഞ്ഞു.