നീറ്റ് യുജി 2026; പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET UG) 2026-ന്റെ താൽക്കാലിക ഉത്തരസൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. എല്ലാ എതിർപ്പുകളും പരിഗണിച്ചതിന് ശേഷമാണ് അന്തിമ ഉത്തരസൂചിക തയ്യാറാക്കുന്നത്, അതിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കും.

ഉത്തരസൂചിക എങ്ങനെ പരിശോധിക്കാം?

ഔദ്യോഗിക വെബ്സൈറ്റ്: neet.nta.nic.in സന്ദർശിക്കുക.

ലോഗിൻ: ഹോം പേജിലെ ‘NEET UG 2026 Answer Key Challenge’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വിവരങ്ങൾ നൽകുക: ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും (അല്ലെങ്കിൽ ജനനത്തീയതിയും) ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഡൗൺലോഡ്: സ്ക്രീനിൽ തെളിയുന്ന ഉത്തരസൂചികയും ഒഎംആർ ഷീറ്റും പരിശോധിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി പിഡിഎഫ് (PDF) രൂപത്തിൽ സേവ് ചെയ്യുക.

ഉത്തരങ്ങളിൽ പരാതിയുണ്ടോ?

പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലെ ഉത്തരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെന്ന് തോന്നുന്ന പക്ഷം ഉദ്യോഗാർത്ഥികൾക്ക് അവ ചോദ്യം ചെയ്യാവുന്നതാണ്. എൻടിഎ വെബ്‌സൈറ്റ് വഴി ഓൺലൈനായി മാത്രമേ ആക്ഷേപങ്ങൾ അറിയിക്കാൻ സാധിക്കൂ. ഓരോ ചോദ്യത്തിനും നിശ്ചിത തുക പ്രോസസിംഗ് ഫീസായി അടയ്ക്കണം. പരാതി ഉന്നയിക്കുന്ന ഉത്തരത്തെ സാധൂകരിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. വിദഗ്ധ സമിതി ആക്ഷേപങ്ങൾ പരിശോധിക്കും. പരാതി ശരിയാണെന്ന് കണ്ടാൽ ഉത്തരസൂചിക പരിഷ്കരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അന്തിമ ഫലം പ്രഖ്യാപിക്കുകയും ചെയ്യും.