നീറ്റ് പുനപരീക്ഷ ; ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡാകുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍
രണ്ട് വെബ്‌സൈറ്റുകളിലും സാങ്കേതിക പിഴവുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
Jun 15, 2026, 06:00 IST
നീറ്റ് പുനപരീക്ഷയുടെ സുരക്ഷ വിലയിരുത്താന്‍ പ്രത്യേക യോഗം ഇന്ന് ചേരും.
നീറ്റ് പുനപരീക്ഷയില്‍ വീണ്ടും വിദ്യാര്‍ത്ഥികളെ വലച്ച് എന്‍ടിഎ. ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍. രണ്ട് വെബ്‌സൈറ്റുകളിലും സാങ്കേതിക പിഴവുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
അതേ സമയം, നീറ്റ് പുനപരീക്ഷയുടെ സുരക്ഷ വിലയിരുത്താന്‍ പ്രത്യേക യോഗം ഇന്ന് ചേരും.കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് യോഗം വിളിച്ചത്.സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും യോഗത്തില്‍ പങ്കെടുക്കും. വിദേശ സെന്ററുകളിലെ പരീക്ഷയുടെ കാര്യത്തിലും ചര്‍ച്ച നടക്കും.തമിഴ്‌നാട്,കേരളം സംസ്ഥാനങ്ങളിലെ പരീക്ഷ നടത്തിപ്പ് വിലയിരുത്താന്‍ എന്‍ ടി എ യോഗം അടുത്താഴ്ച ചേരും. പഞ്ചാബ്, ദില്ലി , ബീഹാര്‍, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്.