നീറ്റ് പുനപരീക്ഷ ; കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എന്‍ടിഎ

വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ സന്ദേശം അയക്കാനാവില്ല.

 

ഔദ്യോഗിക സന്ദേശങ്ങള്‍ 7827980287 എന്ന വാട്‌സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എന്‍ടിഎ അറിയിച്ചു

നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എന്‍ടിഎ(നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി). ഔദ്യോഗിക സന്ദേശങ്ങള്‍ 7827980287 എന്ന വാട്‌സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എന്‍ടിഎ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ സന്ദേശം അയക്കാനാവില്ല. വ്യക്തിഗത വിവരങ്ങള്‍ ചോദിക്കില്ല. ഒടിപി ഒരിക്കലും ആവശ്യപ്പെടില്ല. പണം അടക്കാന്‍ ആവശ്യപ്പെടില്ലെന്നും ചോദ്യപേപ്പര്‍ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എന്‍ടിഎ അറിയിച്ചു.മറിച്ച് നീക്കം നടന്നാല്‍ നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ അറിയിക്കണം.

നാളത്തെ പരീക്ഷക്ക് പുതിയ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. മെയ് 30 ലെ കാര്‍ഡ് ഉപയോഗിക്കരുതെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പറയുന്നു. അതേസമയം, നാഷണല്‍ മെഡിക്കല്‍ കമ്മിഷന് കീഴില്‍ വരുന്ന ഒരു മെഡിക്കല്‍ കോളേജും ഇന്നും നാളെയും വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കി.