നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിബിഐ അന്വേഷണം ഉന്നതരിലേക്ക്
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിബിഐ അന്വേഷണം ഉന്നതരിലേക്ക്
നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ കഴിഞ്ഞവര്‍ഷവും ചോര്‍ന്നോ എന്ന സംശയവും സി ബി ഐക്കുണ്ട്.
പ്രതികളായ അധ്യാപകരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് സി ബി ഐയുടെ നീക്കം.
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം എന്‍ ടി എയിലേക്ക് ഉന്നതരിലേക്ക്. കേസില്‍ അറസ്റ്റിലായ അധ്യാപിക മനീഷ ഗുരുനാഥിനെ 14 ദിവസത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ അധ്യാപകരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് സി ബി ഐയുടെ നീക്കം.
അതേസമയം നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ കഴിഞ്ഞവര്‍ഷവും ചോര്‍ന്നോ എന്ന സംശയവും സി ബി ഐക്കുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി ജെ പി നേതാവ് ദിനേശ് ബിവാലിന്റെ അടുത്ത ബന്ധുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കിട്ടിയതിലാണ് അന്വേഷണം. എന്‍ ടി എ സിസ്റ്റത്തില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും സി ബി ഐ നിരീക്ഷണത്തിലാണ്. അതേസമയം ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രന്‍ പ്രദാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.