നീറ്റ് ക്രമക്കേട്; കോക്‌റോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ്
നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്‌റോച്ച് ജനതാ പാർട്ടി ന‍്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവ് പവൻ ഖേര സിജെപിയുടെ സമരപന്തലിലെത്തി പിന്തുണ അറിയിച്ചു.വിവിധ രാഷ്ട്രീയ സംഘടനകൾ നേരത്തെ തന്നെ പിന്തുണ അറിയിച്ചിട്ടും കോൺഗ്രസ് ഔദ‍്യോഗികമായി പ്രതിഷേധത്തിന് പിന്തുണ അറിയിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്‌റോച്ച് ജനതാ പാർട്ടി ന‍്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവ് പവൻ ഖേര സിജെപിയുടെ സമരപന്തലിലെത്തി പിന്തുണ അറിയിച്ചു.വിവിധ രാഷ്ട്രീയ സംഘടനകൾ നേരത്തെ തന്നെ പിന്തുണ അറിയിച്ചിട്ടും കോൺഗ്രസ് ഔദ‍്യോഗികമായി പ്രതിഷേധത്തിന് പിന്തുണ അറിയിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് കോൺഗ്രസ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അനിശ്ചിത കാല നിരാഹാര സമരത്തിലുള്ള സോനം വാങ്ചുക്കിന്‍റെ ആരോഗ‍്യനിലയിൽ ആശങ്ക പ്രകടിപ്പിക്കുകയും പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാരിനെതിരേ ഒറ്റക്കെട്ടായി നീങ്ങണമെന്ന് പവൻ ഖേര പറഞ്ഞു. കോൺഗ്രസ് നേതാവ് ശശി തരൂർ സമരത്തിന് പരസ‍്യമായി പിന്തുണ നൽകിയിട്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമരത്തിന് പിന്തുണ അറിയിക്കാത്തതാണ് വിമർശനത്തിന് കാരണമായത്. കോൺഗ്രസും പിന്തുണ നൽകിയതോടെ വരും ദിവസങ്ങളിൽ സിജെപിയുടെ സമരം ശക്തമാകാനാണ് സാധ‍്യത.