നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്;  13 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 13 പ്രതികള്‍ക്കെതിരെയാണ് സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 12-നാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 13 പ്രതികള്‍ക്കെതിരെയാണ് സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് ഇന്ന്‌ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍, ശുഭം ഖൈര്‍നാര്‍, യഷ് യാദവ്, ധനഞ്ജയ് ലോകാണ്ഡെ, പ്രഹ്‌ളാദ് കുല്‍ക്കര്‍ണി, തേജസ് ഹര്‍ഷദ് കുമാര്‍, ഡോ. മനോജ് ശിരൂര്‍, മനീഷ സഞ്ജയ് ഹവില്‍ദാര്‍, മനീഷ മന്ധാരെ, ശിവരാജ് രഘുനാഥ് മോത്തെഗാവോങ്കര്‍ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള പ്രതികള്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 12-നാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മകനായ വികാസ് ബിവലിന് വേണ്ടി നീറ്റ് ചോദ്യപേപ്പര്‍ ലഭിക്കാന്‍ മംഗിലാല്‍ ബിവല്‍ ശുഭം ഖൈര്‍നാറുമായി ബന്ധപ്പെടുകയായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയത്.