നീറ്റ് പരീക്ഷ പേപ്പർ ചോർച്ച ; 'വീഴ്ച്ചയിൽ നിന്ന് ഒരു പാഠവും പഠിച്ചില്ല',കടുത്ത വിമർശനവുമായി സുപ്രീംകോടതി

നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി . വീഴ്ചകളിൽ നിന്ന് പാഠം പഠിച്ചില്ലെന്ന് നിരീക്ഷിച്ച കോടതി, എന്‍.ടി.എ പിരിച്ചുവിടണമെന്ന ഹർജികളിൽ കേന്ദ്ര സർക്കാരിനും ഏജൻസിക്കും നോട്ടീസ് അയച്ചു

എൻ‌ടി‌എ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നല്‍കിയ ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. എന്‍.ടി.എയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. രണ്ടുവര്‍ഷം മുമ്പ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നപ്പോള്‍ കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സമിതി ചെയർമാന്‍ ഡോ.കെ.രാധാകൃഷ്ണനും സത്യവാങ്മൂലം നല്‍കണം. മേല്‍നോട്ട സമിതിയുടെ തല്‍സ്ഥിതിയെക്കുറിച്ച് മൂന്നുദിവസത്തിനകം അറിയിക്കാന്‍ എന്‍.ടി.എയോടും ആവശ്യപ്പെട്ടു. ഹര്‍ജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.