NCST ഇന്റേൺഷിപ്പ് 2026; പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡോടെ അവസരം, ജൂൺ 18 വരെ അപേക്ഷിക്കാം
ദേശീയ പട്ടികവർഗ കമ്മീഷൻ (NCST) 2026-ലെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്കുള്ള ഔദ്യോഗിക രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഒരു ഭരണഘടനാ സ്ഥാപനത്തിൽ പ്രവർത്തിക്കാനും പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമം, നയരൂപീകരണം എന്നിവയെക്കുറിച്ച് പഠിക്കാനും താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും ഇപ്പോൾ അപേക്ഷിക്കാം. NCSTGRAMS പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂൺ 18 വൈകുന്നേരം 5 മണി വരെയാണ്.

വിജയകരമായി ഒരു മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഏകദേശം 10 ഇന്റേണുകളെയാണ് ഈ ഘട്ടത്തിൽ തിരഞ്ഞെടുക്കുന്നത്. സ്റ്റൈപ്പൻഡ് തുക ലഭിക്കുന്നതിന് പ്രോഗ്രാമിൽ കുറഞ്ഞത് 90 ശതമാനം ഹാജർ നിർബന്ധമാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ന്യൂഡൽഹിയിലെ എൻ.സി.എ.എസ്.ടി ആസ്ഥാനത്തോ അതത് റീജിയണൽ ഓഫീസുകളിലോ ആയിരിക്കും നിയമിക്കുക.
യോഗ്യതാ മാനദണ്ഡങ്ങൾ
മുൻ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. നിലവിൽ ബിരുദാനന്തര ബിരുദത്തിന്റെ (PG) രണ്ടാം വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ. അല്ലെങ്കിൽ ഇതിനകം ബിരുദം (Graduation) പൂർത്തിയാക്കിയവർ. (പ്രത്യേക സാഹചര്യങ്ങളിൽ കമ്മീഷൻ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയേക്കാം).
അപേക്ഷിക്കേണ്ടവിധം
ഔദ്യോഗിക കമ്മീഷൻ പോർട്ടലായ ncstgrams.gov.in സന്ദർശിക്കുക.
ഹോംപേജിലുള്ള “NCST Internship 2026” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോമിൽ ആവശ്യപ്പെട്ടിരിക്കുന്ന വ്യക്തിഗത-വിദ്യാഭ്യാസ വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
വിവരങ്ങൾ ഒന്നുക്കൂടി പരിശോധിച്ച ശേഷം ഫോം സമർപ്പിക്കുക (Submit). ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് സൂക്ഷിക്കുക.
ആവശ്യമായ പ്രധാന രേഖകൾ
നിശ്ചിത വിഷയത്തെക്കുറിച്ചുള്ള സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസ് (SOP). നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ സ്ഥാപനത്തിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഹാജരാക്കണം.
തിരഞ്ഞെടുപ്പ് രീതി
ലഭിക്കുന്ന അപേക്ഷകൾ ഉദ്യോഗാർത്ഥിയുടെ അക്കാദമിക് റെക്കോർഡ്, പഠനമേഖല, സമർപ്പിച്ച SOP എന്നിവയുടെ അടിസ്ഥാനത്തിൽ കൃത്യമായി വിലയിരുത്തും. പ്രാരംഭ സ്ക്രീനിംഗിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ നേരിട്ടുള്ള അഭിമുഖത്തിനോ (Personal Interview) അല്ലെങ്കിൽ ഓൺലൈൻ അഭിമുഖത്തിനോ ക്ഷണിക്കുന്നതായിരിക്കും. സെലക്ഷൻ കമ്മിറ്റിയുടെ അന്തിമ ശുപാർശ പ്രകാരമായിരിക്കും ഇന്റേണുകളെ തിരഞ്ഞെടുക്കുക.