ഇന്ത്യന്‍ ആര്‍മിയില്‍ എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി റിക്രൂട്ട്‌മെന്റ്
ഇന്ത്യന്‍ ആര്‍മിയില്‍ 2026 ഒക്ടോബറില്‍ ആരംഭിക്കുന്ന 124ാമത് എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി (നോണ്‍ ടെക്‌നിക്കല്‍) സ്‌കീമിലേക്ക് പ്രവേശനം നടക്കുന്നു. ആകെ 76 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 16ന് മുന്‍പായി അപേക്ഷിക്കണം.
ഇന്ത്യന്‍ ആര്‍മിയില്‍ 2026 ഒക്ടോബറില്‍ ആരംഭിക്കുന്ന 124ാമത് എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി (നോണ്‍ ടെക്‌നിക്കല്‍) സ്‌കീമിലേക്ക് പ്രവേശനം നടക്കുന്നു. ആകെ 76 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 16ന് മുന്‍പായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
കരസേനയില്‍ എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി (നോണ്‍ ടെക്‌നിക്കല്‍) സ്‌കീം പ്രവേശനം. ആകെ ഒഴിവുകള്‍ 76.
പുരുഷന്‍ 70 ഒഴിവ്
വനിതകള്‍ 6 ഒഴിവ്
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ച്ച പരിശീലനം. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഡിഫന്‍സ് മാനേജ്‌മെന്റ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്‌സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാണ് നിയമനം.
പ്രായപരിധി
19നും 25നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രായം ജൂലൈ1 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
50 ശതമാനം മാര്‍ക്കോടെ ഡിഗ്രി അല്ലെങ്കില്‍ തത്തുല്യം. എന്‍സിസി സീനിയര്‍ ഡിവിഷന്‍/ വിങ്ങില്‍ 3/2 വര്‍ഷം പ്രവര്‍ത്തിച്ചിരിക്കണം.
എന്‍സിസി സി സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ബി ഗ്രേഡ് ഉണ്ടായിരിക്കണം. ആദ്യ വര്‍ഷങ്ങളില്‍ 50 ശതമാനം മാര്‍ക്ക് നേടിയ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
ശാരീരികമായി ഫിറ്റായിരിക്കണം. കരസേന വെബ്‌സൈറ്റില്‍ നല്‍കിയ നിര്‍ദിഷ്ട യോഗ്യത വേണം.
തിരഞ്ഞെടുപ്പ്
എസ്എസ്ബി ഇന്റര്‍വ്യൂവിന്റെയും ശാരീരിക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ ആര്‍മിയുടെ വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യുക. അവസാന തീയതി മാര്‍ച്ച് 16.