നേവിയിൽ ജോലി നേടാൻ ഇതാ സുവർണാവസരം
നേവിയിലെ സിവിലിയന്‍ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന ഇന്ത്യന്‍ നേവി സിവിലിയന്‍ എന്‍ട്രന്‍സ് ടെസ്റ്റിന് (ഇന്‍സെറ്റ്-01/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ്-ബി വിഭാഗത്തില്‍ പെടുന്ന ചാര്‍ജ്മാന്‍, ഗ്രൂപ്പ് സി വിഭാഗത്തില്‍ പെടുന്ന സീനിയര്‍ ഡ്രോട്ട്സ്മാന്‍, ട്രേഡ്സ്മാന്‍മേറ്റ് തസ്തികകളിലായി 741 ഒഴിവാണുള്ളത്. ഇതില്‍ 444 ഒഴിവ് ഫയര്‍മാന്‍ തസ്തികയിലാണ്. ഭിന്നശേഷിക്കാര്‍ക്കും ഈ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. തസ്തിക തിരിച്ച് വിശദവിവരങ്ങള്‍ ചുവടെ.
ചാര്‍ജ്മാന്‍: ഒഴിവ്-29 (അമ്യുണിഷന്‍ വര്‍ക്ക് ഷോപ്പ്-1, ഫാക്ടറി-10, മെക്കാനിക്-18). യോഗ്യത- ഫിസിക്‌സ്/ കെമിസ്ട്രി/ മാത്തമാറ്റിക്‌സ് ഉള്‍പ്പെട്ട സയന്‍സ് ബിരുദം. അല്ലെങ്കില്‍ കെമിക്കല്‍ / ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. അല്ലെങ്കില്‍ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 35,400-1,12,400 രൂപ. പ്രായം: മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് 30 കവിയരുത്. മറ്റ് വിഭാഗങ്ങളില്‍ 18-25 വയസ്സ്.
സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്-4. യോഗ്യത: ബി.എസ്സി. (ഫിസിക്‌സ്/ കെമിസ്ട്രി/ ഇലക്ട്രോണിക്‌സ്/ ഓഷ്യാനോഗ്രഫിയില്‍ ബി.എസ്സിയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 35,400-1,12,400 രൂപ. പ്രായം: 30 കവിയരുത്.
ഡ്രോട്ട്സ്മാന്‍ (കണ്‍സ്ട്രക്ഷന്‍): ഒഴിവ്-2. യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, ഐ.ടി.ഐ./ അപ്രന്റിസ്ഷിപ്പ്/. ശമ്പളം: 25,500-81,100 രൂപ. പ്രായം: 18-25 വയസ്സ്.
ഫയര്‍മാന്‍: ഒഴിവ്-444 (വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-237, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-99, സതേണ്‍ നേവല്‍ കമാന്‍ഡ്-60, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ കമാന്‍ഡ്-48). യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം, ഫയര്‍ ഫൈറ്റിങ്ങില്‍ എലിമെന്ററി/ ബേസിക്/ ഓക്‌സിലറി കോഴ്സ്. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-27 വയസ്സ്.
ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍: ഒഴിവ്-58. (വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-11, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-31, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ കമാന്‍ഡ്-16). യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്. ശമ്പളം: 21,700-69,100 രൂപ. പ്രായം: 18-27 വയസ്സ്.
ട്രേഡ്സ്മാന്‍ മേറ്റ്: ഒഴിവ്-161 (വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-135, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-15, സതേണ്‍ കമാന്‍ഡ്-11). യോഗ്യത: പത്താം ക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. ശമ്പളം: 18,000-56,900 രൂപ. പ്രായം: 18-25 വയസ്സ്.
പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍: ഒഴിവ്-18 (വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ്-17, സതേണ്‍ നേവല്‍ കമാന്‍ഡ്-1). യോഗ്യത: പത്താം ക്ലാസ് വിജയം. ഹിന്ദി/ പ്രാദേശികഭാഷയില്‍ അറിവുണ്ടായിരിക്കണം. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-25 വയസ്സ്.
കുക്ക്: ഒഴിവ്-9 (സതേണ്‍ നേവല്‍ കമാന്‍ഡ്-9). യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-25 വയസ്സ്.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: ഒഴിവ്-16 (സതേണ്‍ കമാന്‍ഡ്-16). യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം/ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. ശമ്പളം: 18,000-56,900 രൂപ. പ്രായം: 18-25 വയസ്സ്.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്. കായികതാരങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. മറ്റു വിഭാഗങ്ങളിലെ ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും നടത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങള്‍ ലഭിക്കും. ഒന്നരമണിക്കൂറാണ് പരീക്ഷാസമയം. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവേര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയായിരിക്കും വിഷയങ്ങള്‍. ഓണ്‍ലൈനായി അപേക്ഷിക്കണം.
വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 295 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
അവസാന തീയതി: ഓഗസ്റ്റ് 2. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.