ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാനാ അബുൽ കലാം ആസാദിനെ അനുസ്മരിച്ച് രാജ്യം
ഇന്ന് നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി രാജ്യം ആചരിക്കുന്നു. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്.
ഇന്ന് നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി രാജ്യം ആചരിക്കുന്നു. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ഈ ദിനത്തിൽ അനുസ്മരിക്കുന്നു. എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കണമെന്ന ആശയത്തിനും ഈ ദിനം പ്രാധാന്യം നൽകുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദേശീയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സാക്ഷരത, വിദ്യാർത്ഥികളുടെ ഭാവി, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവയാണ് ഇത്തരം പരിപാടികളിലെ പ്രധാന വിഷയങ്ങൾ. വിദ്യാഭ്യാസരംഗത്ത് എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഈ ദിനം ഓർമിപ്പിക്കുന്നു.