ഒരു സ്ത്രീയെ വധിക്കാൻ പാരിതോഷികം പ്രഖ്യാപിക്കുന്നതാണോ പുതിയ ഭാരതത്തിലെ നാരീശക്തി വന്ദൻ ? സയോണി ഘോഷ്

 

 ബിജെപി നേതാവിൻ്റെ വധഭീഷണിയിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി സായോണി ഘോഷ്. ഒരു സ്ത്രീയെ വധിക്കാൻ പാരിതോഷികം പ്രഖ്യാപിക്കുന്നതാണോ പുതിയ ഭാരതത്തിലെ നാരീശക്തി വന്ദൻ എന്ന് സയോണി ഘോഷ് ചോദിച്ചു.ബംഗാൾ പൊലീസ് എത്രയും വേഗം നടപടിയെടുത്ത് തൻ്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട സായോണി ഘോഷ്, ബിജെപി നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തർ പ്രദേശ് പൊലീസിനോടും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെയും ടാഗ് ചെയ്ത് എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് സായോണി ഘോഷിൻ്റെ പ്രതികരണം. സിക്കന്ദരാബാദിലെ നഗർ പാലിക ചെയർമാനും ബിജെപി നേതാവുമായ ഒരാൾ തന്റെ തലവെട്ടുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു പരസ്യമായി രംഗത്തെത്തിയത് അമ്പരപ്പിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു.