പ്രധാനമന്ത്രി നരേന്ദ്ര മോദി "യുവാക്കളെ ഭയപ്പെടുന്നു" : അഭിജിത് ദിപ്കെ 

പ്രധാനമന്ത്രി നരേന്ദ്ര മോദി "യുവാക്കളെ ഭയപ്പെടുന്നു" എന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് അഭിജിത് ദിപ്കെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടത്താൻ നിശ്ചയിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിന് മുന്നോടിയായി,

 

 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി "യുവാക്കളെ ഭയപ്പെടുന്നു" എന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് അഭിജിത് ദിപ്കെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടത്താൻ നിശ്ചയിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിന് മുന്നോടിയായി, ഡൽഹിയിൽ കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സമരക്കാരെ വ്യാപകമായി കസ്റ്റഡിയിലെടുക്കുകയും ചെയ്യാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് ദിപ്കെ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഈ സമരത്തിന് ശേഷം ജനം തനിക്ക് വോട്ട് ചെയ്യില്ലെന്ന് മോദി ഭയപ്പെടുന്നുവെന്ന് ആരോപിച്ച ദിപ്കെ, എന്ത് വിലകൊടുത്തും സമരവുമായി മുന്നോട്ടുപോകുമെന്നും അറസ്റ്റ് നേരിടാൻ തയ്യാറാണെന്നും പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങളിലൂടെ കേന്ദ്ര സർക്കാർ "സ്വന്തം ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന്" ദിപ്കെ ആരോപിച്ചു.

ജന്തർ മന്തർ 2.0 സമരത്തിനായി ന്യൂഡൽഹിയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദിപ്കെ. ജനകീയ പ്രതിഷേധങ്ങളോടുള്ള സർക്കാരിന്റെ ഭയമാണ് ഇതിന് കാരണം. പ്രതിഷേധത്തിന് മുന്നോടിയായി സുരക്ഷാസേനയെ വിന്യസിച്ചതും ഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഗതാഗത സേവനങ്ങൾ നിർത്തിവെച്ചതും ഇതിന് തെളിവാണ്. "നരേന്ദ്ര മോദി ഒരു ഏകാധിപതിയാണ്. അദ്ദേഹം ഭയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് റെയിൽവേ, മെട്രോ, എല്ലാ റോഡുകൾ എന്നിവ അദ്ദേഹം അടച്ചുപൂട്ടിയത്. ഈ രാജ്യത്തെ യുവാക്കളെയും ജനങ്ങളെയും നരേന്ദ്ര മോദിക്ക് ഇത്രയധികം പേടിയാണെങ്കിൽ, പിന്നെ എന്തിനാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത്?" ദിപ്കെ ചോദിച്ചു.