നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
അറസ്റ്റിനെതിരെ കടുത്ത വിമര്‍ശനവുമായി മമതാ ബാനര്‍ജിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തി
മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വിഭാഗം മിലന്‍ പ്രധാന് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസിന്റെ ഈ അപ്രതീക്ഷിത നീക്കം.
നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാന്‍ അറസ്റ്റില്‍. 2007-ലെ കൊലപാതകക്കേസുമായി ബന്ധപ്പെടുത്തി പശ്ചിമ ബംഗാള്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വിഭാഗം മിലന്‍ പ്രധാന് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസിന്റെ ഈ അപ്രതീക്ഷിത നീക്കം.
അറസ്റ്റിനെതിരെ കടുത്ത വിമര്‍ശനവുമായി മമതാ ബാനര്‍ജിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. പ്രതിപക്ഷത്തെ ഒതുക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കമാണിതെന്ന് നേതാക്കള്‍ ആരോപിച്ചു. പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 19 വര്‍ഷം പഴക്കമുള്ള കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലാണെന്നും ജനാധിപത്യത്തെ ബി.ജെ.പി കൊലപ്പെടുത്തുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എന്നാല്‍, ഒന്നിലധികം കൊലപാതകക്കേസുകളില്‍ പ്രതിയായ വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കിയ കോണ്‍ഗ്രസ് 'മൊഹബ്ബത്ത് കി ദുകാന്' പകരം 'മര്‍ഡര്‍ കി ദുകാന്‍' തുറന്നിരിക്കുകയാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു.