നാനാ പടേക്കറുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പൊലീസ്
നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പൊലീസ് .സംഭവത്തില്‍ മെഡിക്കല്‍ ഓഫീസറുമായി പൊലീസ് സംസാരിച്ചിരുന്നു.
Updated: Oct 9, 2026, 12:48 IST
നാനാ പടേക്കറെ ബോധരഹിതനായാണ് ഗോവയിലെ വീട്ടില്‍ നിന്നും കണ്ടെത്തുന്നത്
ന്യൂഡൽഹി: നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പൊലീസ് .സംഭവത്തില്‍ മെഡിക്കല്‍ ഓഫീസറുമായി പൊലീസ് സംസാരിച്ചിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.നാനാ പടേക്കറെ ബോധരഹിതനായാണ് ഗോവയിലെ വീട്ടില്‍ നിന്നും കണ്ടെത്തുന്നത്. ഉടന്‍ തന്നെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ പുലര്‍ച്ചെ 5:20ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
സ്വാഭാവിക കാരണങ്ങളാല്‍ മരണം സംഭവിച്ചതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ കേസ് അതനുസരിച്ച് അവസാനിപ്പിക്കുമെന്നും ദുരൂഹതയോ മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളോ കണ്ടെത്തിയാല്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.