എസ്‌ഐആറിന് പിന്നാലെ 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് യോഗി ആദിത്യനാഥ്
വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നിട്ടും ഒഴിവാക്കപ്പെട്ടവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Nov 10, 2026, 07:06 IST
മുസ്ലിം വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.65 ശതമാനം വര്‍ധനവുണ്ടായെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ എസ്‌ഐആറിന് പിന്നാലെ 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ മുസ്ലിം വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.65 ശതമാനം വര്‍ധനവുണ്ടായെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നിട്ടും ഒഴിവാക്കപ്പെട്ടവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഐആറിനെതിരെ പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച യോഗി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ വെല്ലുവിളിക്കുകയും ചെയ്തു. എസ്‌ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ അഖിലേഷ് യാദവ് തയ്യാറാകുമോയെന്നായിരുന്നു യോഗിയുടെ ചോദ്യം.