ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥി അറസ്റ്റിൽ; റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു
ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്.
May 9, 2025, 16:05 IST
യിലിൽ അടക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ മോചനം ആവശ്യപ്പെട്ട് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വരികയായിരുന്നു റിജാസ്
നാഗ്പൂർ : ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരിച്ചുവരുന്ന വഴിയാണ് റിജാസ് അറസ്റ്റിലാകുന്നത്. ബിഎൻഎസ് 149,192 , 351, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു വനിതാ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കാരണം പറയാതെയാണ് തങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇവർ പറയുന്നു. മക്തൂബ്, ഒബ്സർവേർ പോസ്റ്റ് എന്നീ മാധ്യമങ്ങളിൽ റിജാസ് എഴുതാറുണ്ട്. ജയിലിൽ അടക്കപ്പെട്ട മാധ്യമപ്രവർത്തകരുടെ മോചനം ആവശ്യപ്പെട്ട് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വരികയായിരുന്നു റിജാസ്.