മൈസൂരുവിൽ അധ്യാപകന്റെ മർദ്ദനമേറ്റ്   വിദ്യാർത്ഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു

കർണാടകയിലെ സെൻ്റ് ഫിലോമിനാസ് ഹൈസ്‌കൂളിൽ അധ്യാപകന്റെ മർദ്ദനമേറ്റ് 16 വയസ്സുകാരനായ വിദ്യാർത്ഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു. ക്രൂരമായ ആക്രമണത്തിന് ഇരയായ റെഹാൻ ഷെരീഫ് എന്ന വിദ്യാർത്ഥി നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

 

ക്രൂരമായ ആക്രമണത്തിന് ഇരയായ റെഹാൻ ഷെരീഫ് എന്ന വിദ്യാർത്ഥി നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

മൈസൂരു: കർണാടകയിലെ സെൻ്റ് ഫിലോമിനാസ് ഹൈസ്‌കൂളിൽ അധ്യാപകന്റെ മർദ്ദനമേറ്റ് 16 വയസ്സുകാരനായ വിദ്യാർത്ഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു. ക്രൂരമായ ആക്രമണത്തിന് ഇരയായ റെഹാൻ ഷെരീഫ് എന്ന വിദ്യാർത്ഥി നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

സ്‌കൂളിലെ അധ്യാപകനായ സുരേഷാണ് മർദിച്ചതെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ വ്യക്തമാക്കുന്നത്.വിവരമറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ പിതാവ് വസീം ഷെരീഫ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മ

ർദ്ദനവിവരം പുറത്തുപറഞ്ഞാൽ സ്‌കൂളിൽ നിന്ന് ടി.സി നൽകി പുറത്താക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മൈസൂരു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപകനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.