പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസ് ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹര്‍ജികള്‍ തള്ളാന്‍ ശുപാര്‍ശ
ശുഭയ്ക്കും അരുണിനും ഗവര്‍ണര്‍ക്ക് ഹര്‍ജി നല്കാന് സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു
പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിലാണ് ശുഭ ശങ്കരനാരായണന്, കാമുകനായ അരുണ്‍ വര്‍മ എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
കുപ്രസിദ്ധമായ ബെംഗളൂരു റിങ് റോഡ് കൊലക്കേസില്‍ പ്രതികളുടെ ദയാഹര്‍ജി തള്ളാന്‍ കര്‍ണാടക മന്ത്രിസഭ ശുപാര്‍ശ ചെയ്തു. പ്രതികളായ ശുഭ ശങ്കരനാരായണന്, അരുണ്‍ വര്‍മ എന്നിവരുടെ ദയാഹര്‍ജികള്‍ തള്ളാനാണ് മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്.
പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിലാണ് ശുഭ ശങ്കരനാരായണന്, കാമുകനായ അരുണ്‍ വര്‍മ എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ കൂട്ടാളികളായ വെങ്കിടേഷിനെയും ദിനേശിനെയും കോടതി ശിക്ഷിച്ചിരുന്നു. 2010-ലെ വിചാരണകോടതിയുടെ ശിക്ഷാവിധി 2016-ല്‍ കര്‍ണാടക ഹൈക്കോടതിയും 2025-ല്‍ സുപ്രീംകോടതിയും ശരിവെച്ചു. എന്നാല്‍, ശുഭയ്ക്കും അരുണിനും ഗവര്‍ണര്‍ക്ക് ഹര്‍ജി നല്കാന് സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. ഇതനുസരിച്ചാണ് ഇരുവരും ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഗവര്‍ണര്‍ ദയാഹര്‍ജിയില്‍ മന്ത്രിസഭയുടെ ഉപദേശം തേടുകയായിരുന്നു.
2003 ഡിസംബര്‍ മൂന്നിനാണ് പ്രതിശ്രുത വരനായ ബി വി ഗിരീഷിനെ ശുഭയും അരുണും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ബെം?ഗളൂരു റിങ് റോഡില്‍വെച്ചായിരുന്നു. ഇതിനാലാണ്? ?ഗിരീഷിന്റെ കൊലക്കേസ് റിങ് റോഡ് കൊലക്കേസ് എന്ന് അറിയപ്പെട്ടത്.