അര്‍ണാബിന് പിന്നാലെ ആഞ്ഞടിക്കാന്‍ മുറസു; കനത്ത മഴയ്ക്ക് സാധ്യത, ആന്ധ്രയില്‍ ജാഗ്രത
അര്‍ണാബിന് പിന്നാലെ ആഞ്ഞടിക്കാന്‍ മുറസു; കനത്ത മഴയ്ക്ക് സാധ്യത, ആന്ധ്രയില്‍ ജാഗ്രത
ചെന്നൈയിലും തിരുവള്ളൂരിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
അര്‍ണാബ് ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശില്‍ നാശം വിതച്ച് ഒരാഴ്ച തികയുന്നതിന് മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ മുറസു ചുഴലിക്കാറ്റ് രൂപപ്പെട്ടു. തീവ്ര ചുഴലിക്കാറ്റ് ആയി തെക്കന്‍ ആന്ധ്രയില്‍ കരതൊടും. വടക്കന്‍ തമിഴ്‌നാട്ടില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലും തിരുവള്ളൂരിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണം എന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലുമുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ് ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് മുറസു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടത്. നവംബര്‍ 2-ന് പുലര്‍ച്ചെയോടെ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരദേശ ആന്ധ്രയില്‍ അതിതീവ്ര മഴ പെയ്യുമെന്ന പ്രവചനത്തെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.