മുംബൈയില്‍ ജലക്ഷാമം; ടാങ്കര്‍ ഉടമകൾ പണിമുക്കിൽ

നിലവില്‍ 31 ശതമാനം വെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂ. ഇതോടെ ജനങ്ങൾ കൂടുതൽ വലഞ്ഞു. കടുത്ത വേനല്‍ ചൂടിലൂടെ കടന്നു പോകുന്ന മഹാരാഷ്ട്രയില്‍ പലയിടങ്ങളും ജലക്ഷാമത്തില്‍ വലയുകയാണ്. 

 

സ്വകാര്യ ടാങ്കര്‍ ഉടമകളുടെ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ മുംബൈ നിവാസികളുടെ ജല ആവശ്യം നിറവേറ്റുന്നത് മുനിസിപ്പല്‍ കോര്‍പറേഷന് കൂടുതല്‍ ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്.

മുംബൈ : മുംബൈയില്‍ ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ ടാങ്കര്‍ ഉടമകളുടെ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തു. നിലവില്‍ 31 ശതമാനം വെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂ. ഇതോടെ ജനങ്ങൾ കൂടുതൽ വലഞ്ഞു. കടുത്ത വേനല്‍ ചൂടിലൂടെ കടന്നു പോകുന്ന മഹാരാഷ്ട്രയില്‍ പലയിടങ്ങളും ജലക്ഷാമത്തില്‍ വലയുകയാണ്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിലെ പല ഭാഗങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. സ്വകാര്യ ടാങ്കര്‍ ഉടമകളുടെ സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ മുംബൈ നിവാസികളുടെ ജല ആവശ്യം നിറവേറ്റുന്നത് മുനിസിപ്പല്‍ കോര്‍പറേഷന് കൂടുതല്‍ ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്.