മുംബൈ യൂണിവേഴ്സിറ്റി യു.ജി അഡ്മിഷൻ 2026; അപേക്ഷകൾ ക്ഷണിച്ചു
മുംബൈ സർവ്വകലാശാലയുടെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾക്ക് തുടക്കമായി. മെയ് 6 മുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. എൻ.ഇ.പി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം മൂന്ന് വർഷത്തെ സാധാരണ യു.ജി കോഴ്‌സുകൾക്ക് പുറമെ, നാല് വർഷത്തെ ഓണേഴ്‌സ് വിത്ത് റിസർച്ച്
മുംബൈ സർവ്വകലാശാലയുടെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾക്ക് തുടക്കമായി. മെയ് 6 മുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. എൻ.ഇ.പി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം മൂന്ന് വർഷത്തെ സാധാരണ യു.ജി കോഴ്‌സുകൾക്ക് പുറമെ, നാല് വർഷത്തെ ഓണേഴ്‌സ് വിത്ത് റിസർച്ച്, അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ എന്നിവയിലേക്കും ഇത്തവണ പ്രവേശനം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 21 (ഉച്ചയ്ക്ക് 1 മണി വരെ)
ആദ്യ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: മെയ് 26
രേഖകളുടെ പരിശോധനയും ഫീസ് അടയ്ക്കലും (1-ാം ലിസ്റ്റ്): മെയ് 27 – 29
Also Read: സി.ബി.എസ്.ഇ. സ്കൂളുകളിൽ ത്രിഭാഷാപഠനം നിർബന്ധം; ജൂലായ് മുതൽ തുടങ്ങാൻ ഉത്തരവ്
രണ്ടാമത്തെ മെറിറ്റ് ലിസ്റ്റ്: മെയ് 30 (വൈകിട്ട് 7 മണി)
രേഖകളുടെ പരിശോധനയും ഫീസ് അടയ്ക്കലും (2-ാം ലിസ്റ്റ്): ജൂൺ 1 – 3
മൂന്നാമത്തെ മെറിറ്റ് ലിസ്റ്റ്: ജൂൺ 4
ക്ലാസുകൾ ആരംഭിക്കുന്നത്: ജൂൺ 13
അപേക്ഷിക്കേണ്ട വിധം
വിദ്യാർത്ഥികൾ muugadmission.samarth.edu.in എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റുകൾ, ഫോട്ടോ, ഒപ്പ്, ജാതി/ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ (10KB–500KB വലുപ്പത്തിൽ) അപേക്ഷിക്കുമ്പോൾ പക്കൽ കരുതേണ്ടതാണ്.