ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുത്തു ; നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ മുംബൈ പൊലീസ്

 

 മുംബൈ : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന് ബോളിവുഡ് നടനും ആമിർ ഖാന്റെ അനന്തരവനുമായ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ നിർദ്ദേശം നൽകി മുംബൈ പൊലീസ്. 28 നകം രാജ്യം വിടാനാണ് അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാന് നിർദ്ദേശം നൽകിയത്. ഇന്ത്യൻ പൗരൻ അല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തതിന് എമിഗ്രേഷൻ നിയമത്തിലെ വകുപ്പ് പ്രകാരമാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.

 വിദേശ പൗരനായ ഇമ്രാൻ ഖാനെ നാടുകടത്താൻ ആവശ്യപ്പെട്ട് ബിജെപി നേതാവ് കിരിത് സോമയ്യ മുംബൈ പൊലിസിന് കത്തെഴുതിയതിന് പിന്നാലെയാണ് നടപടി. കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) ക്ക് ഐക്യദാർഢ്യവുമായി ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി ആഹ്വാനം ചെയ്ത റാലിയിൽ പങ്കെടുക്കാൻ ആഗസ്റ്റ്ക്രാന്തി മൈതാനത്ത് എത്തിയ ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.