മും​ബൈയിൽ ഓ​ട്ടോ​യ്ക്കു മു​ക​ളി​ൽ മ​രം വീ​ണ് 14 വ​യ​സു​കാ​രി മ​രി​ച്ചു

മും​ബൈയിൽ ഓ​ട്ടോ​യ്ക്കു മു​ക​ളി​ൽ മ​രം വീ​ണ് 14 വ​യ​സു​കാ​രി മ​രി​ച്ചു

ഖാ​റി​ൽ ഓ​ട്ടോ​യ്ക്കു മു​ക​ളി​ൽ മ​രം വീ​ണ് 14 വ​യ​സു​കാ​രി മ​രി​ച്ചു. സാ​ന്താ​ക്രൂ​സ് സ്വ​ദേ​ശി​നി ആ​രി​ല ശ്രീ​വാ​സ്ത​വ​യാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ആ​രി​ല, സ​ഹോ​ദ​രി മ​ന​സ്വി, സു​ഹൃ​ത്ത് ഹ​ർ​ഷി​ത കു​മാ​ർ എ​ന്നി​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​യ്ക്കു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്

 

മും​ബൈ:  ഖാ​റി​ൽ ഓ​ട്ടോ​യ്ക്കു മു​ക​ളി​ൽ മ​രം വീ​ണ് 14 വ​യ​സു​കാ​രി മ​രി​ച്ചു. സാ​ന്താ​ക്രൂ​സ് സ്വ​ദേ​ശി​നി ആ​രി​ല ശ്രീ​വാ​സ്ത​വ​യാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ആ​രി​ല, സ​ഹോ​ദ​രി മ​ന​സ്വി, സു​ഹൃ​ത്ത് ഹ​ർ​ഷി​ത കു​മാ​ർ എ​ന്നി​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​യ്ക്കു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. മ​ന​സ്വി​യും ഓ​ട്ടോ ഡ്രൈ​വ​റും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ആ​രി​ല​യ്ക്കും ഹ​ർ​ഷി​ത​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ആ​രി​ല മ​ര​ണ​ത്തി​ന് കീ​ഴ​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​ർ​ഷി​ത ഇ​പ്പോ​ഴും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ആ​രി​ല​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ക​ന്പ​നി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. മ​രം വേ​രോ​ടെ പി​ഴു​തു​വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പു​റ​മേ​ക്ക് കേ​ടു​പാ​ടു​ക​ൾ ഒ​ന്നും കാ​ണാ​നി​ല്ലാ​യി​രു​ന്നെ​ങ്കി​ലും മ​ര​ത്തി​ന്‍റെ ഉ​ള്ളി​ൽ ചി​ത​ൽ അ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.