മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ച് അപകടം
മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. അപകടത്തെ തുടർന്ന് രണ്ട് വിമാനങ്ങളും സാങ്കേതിക പരിശോധനകൾക്കായി മാറ്റി.
Feb 4, 2026, 12:35 IST
മുംബൈ: മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. അപകടത്തെ തുടർന്ന് രണ്ട് വിമാനങ്ങളും സാങ്കേതിക പരിശോധനകൾക്കായി മാറ്റി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കോയമ്പത്തൂരിലേക്ക് പോകാൻ പറന്നുയരുന്നതിന് മുന്നോടിയായി ടാക്സിവേയിൽ കാത്തുകിടന്ന എയർ ഇന്ത്യ വിമാനത്തിന്റെയും സമാന്തര റൺവേയിൽ ലാൻഡ് ചെയ്ത ഹൈദരാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്.
എയർബസ് എ-320 വിമാനങ്ങളാണ് സംഭവത്തിലുൾപ്പെട്ട രണ്ട് വിമാനങ്ങളും. വിമാനങ്ങളിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.