ഓടുന്ന ബസിൽ ലൈംഗികബന്ധത്തിലേർപ്പെട്ട് യുവതിയും യുവാവും ; മുംബൈയിൽ കണ്ടക്ടർക്കെതിരേ നടപടി
ഓടുന്ന ബസില്‍ ലൈംഗികബന്ധത്തിലേർപ്പെട്ട് യുവതിയും യുവാവും. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബസിലെ കണ്ടക്ടര്‍ക്കെതിരേ വകുപ്പുതല നടപടിയുമായി നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
മുംബൈ: ഓടുന്ന ബസില്‍ ലൈംഗികബന്ധത്തിലേർപ്പെട്ട് യുവതിയും യുവാവും. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബസിലെ കണ്ടക്ടര്‍ക്കെതിരേ വകുപ്പുതല നടപടിയുമായി നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. മതിയായ ജാഗ്രത പുലര്‍ത്തിയില്ലെന്നും ഇത്തരം പ്രവൃത്തി തടയുന്നതില്‍ വീഴ്ചവരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് കോര്‍പ്പറേഷന്‍ കണ്ടക്ടര്‍ക്കെതിരേ നടപടി ആരംഭിച്ചത്. സംഭവത്തില്‍ വിശദീകരണം എഴുതിനല്‍കാനും കണ്ടക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പന്‍വേലില്‍നിന്ന് കല്യാണിലേക്ക് പോവുകയായിരുന്ന നവി മുംബൈ മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ടിന്‍റെ എ.സി. ബസിലാണ് യുവാവും യുവതിയും ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ബസിലെ പിന്‍നിരയിലെ സീറ്റില്‍ നടന്ന സംഭവം റോഡിലൂടെ മറ്റൊരു വാഹനത്തില്‍ പോവുകയായിരുന്ന യാത്രക്കാരനാണ് ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് 22 സെക്കൻഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കടക്കം അയച്ചുനല്‍കുകയായിരുന്നു.
സംഭവസമയത്ത് ബസില്‍ മറ്റുയാത്രക്കാര്‍ ഇല്ലായിരുന്നുവെന്നാണ് വിവരം. ഗതാഗതക്കുരുക്കില്‍പ്പെട്ട് ബസ് വേഗം കുറച്ചവേളയിലാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. അതേസമയം, സംഭവത്തില്‍ നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോ മറ്റുള്ളവരോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
തളിപ്പറമ്പിനെ ആവേശത്തിലാഴ്ത്തി കൂവോട് ഫുട്‌ബോൾ ടൂർണമെന്റിനു തുടക്കമായി .51ാമത് സി കേളൻ സ്‌മാരക സ്വർണക്കപ്പിന് വേണ്ടിയുള്ള ഫുട്‌ബോൾ ടൂർണമെന്റിനാണ് ആവേശത്തുടക്കമായത്. അവിശ്വസനീയ തിരിച്ചുവരവിലൂടെ എഫ്.സി ബ്രദേഴ്‌സ് ഞാറ്റുവയല്‍ ഉദ്ഘാടന മത്സരംസ്വന്തമാക്കി .പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഞാറ്റുവയല്‍ മിന്നും വിജയം നേടിയത് .
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഈസ്റ്റര്‍ ദിനത്തിലാണ് കൂവോടിൻറെ മണ്ണിൽ പന്തുരുണ്ട് തുടങ്ങിയത് . കൂവോട് എകെജി സ്റ്റേഡിയത്തിൽനടക്കുന്ന ഫ്‌ളഡ്‌ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് മുൻ കായിക മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. കുട്ടികളുടെ ആരോഗ്യരംഗത്ത് കായിക വിനോദം പ്രധാനമാണെന്നും ലഹരിവിമുക്തമായ
തലമുറയെ വാർത്തെടുക്കാൻ കായിക മേഖലക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു
ആദ്യ മത്സരത്തിലെ ഗോള്‍ പിറക്കാത്ത ആദ്യ പകുതി വിരസമായിരുന്നു. അടിയും തിരിച്ചടിയും കണ്ട രണ്ടാം പകുതി സംഭവ ബഹുലവും.മത്സരം ഏകപക്ഷീയമായി കൈതക്കാട് സ്വന്തമാക്കുമെന്ന് കരുതിയ കാണികളെ ഞെട്ടിച്ച് പിന്നീട് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത് ഞാറ്റുവയലിന്റെ അതിഗംഭീര തിരിച്ചുവരവിനാണ്.
ഉദ്ഘടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ടി ബാലകൃഷ്‌ണൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി കെ സന്തോഷ്, കെ കൃഷ്ണൻ, വി ജയൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ എം പി സജീറ, വി വിജയൻ, ഡി വനജ, പി ഷൈനി, സി കേളൻ്റെ മകൾ സി ശോഭന എന്നിവർ പങ്കെടുത്തു. ജനറൽ കൺവീനർ ടി പ്രകാശൻ സ്വാഗതം പറഞ്ഞു. ക്ലബ്ബ് വനിതാ വിഭാഗത്തിലെ 51 വനിതകളുടെ കൈ കൊട്ടിക്കളി അരങ്ങേറി. മത്സരത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും നറുക്കെടുപ്പും സംഘാടകർ ഒരുക്കിയിറ്റുണ്ട്.