കുളിമുറി വൃത്തിയാക്കാന്‍ വിസമ്മതിച്ചു, മരുമകളുടെ മുഖത്ത് ആസിഡ് ഒഴിച്ച് അമ്മായിയമ്മ

ഗോര്‍വ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

 

ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു.

കുളിമുറി വൃത്തിയാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 26കാരിയായ മരുമകളുടെ മുഖത്തും കഴുത്തിലും അമ്മായിയമ്മ ആസിഡ് ഒഴിച്ചു. ഗുജറാത്തിലെ ഗോര്‍വയിലാണ് സംഭവം. ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ ഗോര്‍വ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.


സെപ്റ്റംബര്‍ 10ന് ഗോര്‍വയിലെ പഞ്ചവതി സഹയോഗ് റോഡിലെ ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലാണ് സംഭവം നടന്നത്. ആസിഡ് ഉപയോഗിച്ച് കുളിമുറി വൃത്തിയാക്കാന്‍ അമ്മായിയമ്മ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചതോടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് അമ്മായിയമ്മ യുവതിയുടെ മുഖത്തേക്കും കഴുത്തിലേക്കും ആസിഡ് ഒഴിക്കുകയായിരുന്നു.
വിവാഹത്തിന് ശേഷം ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നിരന്തരം വഴക്കും ശാരീരികവും മാനസികവുമായ പീഡനവും നേരിട്ടിരുന്നതായി യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരായ ഗാര്‍ഹിക ക്രൂരത, ആസിഡ് ആക്രമണം, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.