മാതാവിന് ശസ്ത്രക്രിയ, 15 ദിവസത്തേക്ക് ജാമ്യം വേണം'; ഇടക്കാല ജാമ്യം തേടി ഉമര്‍ ഖാലിദ് ഹൈക്കോടതിയില്‍


ഉമറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡല്‍ഹി കര്‍ക്കര്‍ദൂമ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

 

അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണമെന്ന കാര്യവും ഉമര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജാമ്യം തേടി മുന്‍ ഗവേഷക വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് വീണ്ടും കോടതിയില്‍. അസുഖബാധിതയായ മാതാവിന്റെ ശസ്ത്രക്രിയക്കായി പതിനഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ഉമറിന്റെ ആവശ്യം. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണമെന്ന കാര്യവും ഉമര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


ഉമറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡല്‍ഹി കര്‍ക്കര്‍ദൂമ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കുന്നതിന് മതിയായ കാരണങ്ങളില്ലെന്ന് പറഞ്ഞായിരുന്നു കോടതിയുടെ നടപടി. ഇതോടെയാണ് ഉമര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, മധു ജെയിന്‍ എന്നിവര്‍ വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും.
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലണ് ഉമര്‍ ഖാലിദ്. കലാപ കേസുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീംകോടതിയിലെ മറ്റൊരു ബെഞ്ച് രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. വിചാരണ നീണ്ടുപോയാല്‍ ജാമ്യം നല്‍കണമെന്നതായിരുന്നു വിലയിരുത്തല്‍