ദാരിദ്രം മൂലം ഒരു വയസ്സുള്ള മകളെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തള്ളി അമ്മ

ഒരു വയസ്സ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള പെണ്‍കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയ ശേഷം അഴുക്കുചാലില്‍ തള്ളിയത്.

 

ആദ്യം കുഞ്ഞിനെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. മൃതദേഹം എവിടെ നിന്നെങ്കിലും ഒഴുകി വന്നതാകാമെന്നാണ് പോലീസ് കരുതിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ബിഹാര്‍ സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വയസ്സ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള പെണ്‍കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയ ശേഷം അഴുക്കുചാലില്‍ തള്ളിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അഴുക്കുചാലിന് മുകളിലൂടെയുള്ള താത്കാലിക പാതയിലൂടെ പോയ രണ്ട് സ്‌കൂള്‍ കുട്ടികളാണ് അഴുക്കുചാലിലെ ഇരുമ്പ് വലയില്‍ കുടുങ്ങിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കുട്ടികള്‍ ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് സിവില്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ആദ്യം കുഞ്ഞിനെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. മൃതദേഹം എവിടെ നിന്നെങ്കിലും ഒഴുകി വന്നതാകാമെന്നാണ് പോലീസ് കരുതിയത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം തെളിയുകയായിരുന്നു.