വീട്ടില്‍ കയറി അമ്മയെയും മകനെയും വെട്ടിക്കൊന്നു, പ്രതി ആത്മഹത്യ ചെയ്തു

അമ്മയെയും മകനെയും വീട്ടില്‍ കയറി വെട്ടിക്കൊന്ന ശേഷം പ്രതി ജീവനൊടുക്കി. സേലം ഒമല്ലൂരിലാണ് സംഭവം  .കറുത്തനൂർ സ്വദേശിനി സത്യ (31), മകൻ കിഷന്ദ് (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതി വെള്ളാലപട്ടി സ്വദേശി ശക്തിവേലിനെ (38) പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 10 മണിയോടെ ശക്തിവേല്‍ സത്യയുടെ വീട്ടിലെത്തി വാതിലില്‍ മുട്ടി. വാതില്‍ തുറന്ന ഉടൻ മകനെയും സത്യയെയും അരിവാള്‍ കൊണ്ട് ആക്രമിച്ചു

 അമ്മയെയും മകനെയും വീട്ടില്‍ കയറി വെട്ടിക്കൊന്ന ശേഷം പ്രതി ജീവനൊടുക്കി. സേലം ഒമല്ലൂരിലാണ് സംഭവം  .കറുത്തനൂർ സ്വദേശിനി സത്യ (31), മകൻ കിഷന്ദ് (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതി വെള്ളാലപട്ടി സ്വദേശി ശക്തിവേലിനെ (38) പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

 ഭർത്താവില്‍ നിന്ന് അകന്ന് കഴിയുന്ന സത്യ, 13 വയസ്സുള്ള മകള്‍ക്കും മകനുമൊപ്പം അമ്മയുടെ ഫാമിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ഒമല്ലൂരിലെ ഇലക്‌ട്രോണിക്സ് കടയില്‍ ജീവനക്കാരിയാണ്. ഇതിനിടെ, കടയുടെ മാനേജർ കരുപ്പൂരിനടുത്തുള്ള വെള്ളാലപട്ടിയിലെ ആർ. ശക്തിവേലുമായി പ്രണയത്തിലായി. മൂന്നുമാസംമുമ്പ് ഇരുവരുംതമ്മില്‍ പിണക്കം ഉടലെടുത്തു.

വ്യാഴാഴ്ച രാത്രി 10 മണിയോടെ ശക്തിവേല്‍ സത്യയുടെ വീട്ടിലെത്തി വാതിലില്‍ മുട്ടി. വാതില്‍ തുറന്ന ഉടൻ മകനെയും സത്യയെയും അരിവാള്‍ കൊണ്ട് ആക്രമിച്ചു. നിലവിളി കേട്ട് അയല്‍ക്കാർ സ്ഥലത്തെത്തിയപ്പോഴേക്കും ശക്തിവേല്‍ ഓടി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ മകൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. 

ഇതിന് പിന്നാലെയാണ് ഇന്നലെ വെള്ളാലപട്ടിയിലെ തന്റെ വീടിനടുത്തുള്ള കൃഷിയിടത്തില്‍ ശക്തിവേല്‍ ആത്മഹത്യ ചെയ്തത്. കൊലപാതകം നടക്കുമ്പോള്‍ സത്യയുടെ മൂത്ത മകള്‍ മുത്തശ്ശിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.