നാൽപ്പതിലധികം പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ ; വിമാന സർവീസുകൾ വിപുലീകരിച്ച് എയർ ഇന്ത്യ 

വിമാന സർവീസുകൾ വിപുലീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂൾ 2026 പ്രഖ്യാപിച്ചു. നാൽപ്പതിലധികം പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ ഉൾപ്പെടുത്തി പ്രതിദിന സർവീസുകളുടെ എണ്ണം 585 ആയി ഉയർത്തും.

 

കേരളത്തിൽ നിന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും കൂടുതൽ സർവീസുകൾ പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

വിമാന സർവീസുകൾ വിപുലീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂൾ 2026 പ്രഖ്യാപിച്ചു. നാൽപ്പതിലധികം പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ ഉൾപ്പെടുത്തി പ്രതിദിന സർവീസുകളുടെ എണ്ണം 585 ആയി ഉയർത്തും. കേരളത്തിൽ നിന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും കൂടുതൽ സർവീസുകൾ പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കൊച്ചി- ബാങ്കോക്ക്, കൊച്ചി- കുവൈത്ത്, തിരുവനന്തപുരം- ബഹ്റൈൻ, തിരുവനന്തപുരം- റിയാദ് എന്നീ സർവീസുകളുമുണ്ട്.

ഒക്ടോബർ 25 മുതൽ ഘട്ടങ്ങളായാണ് പുതിയ ഷെഡ്യൂൾ പ്രാബല്യത്തിൽ വരിക.പുതിയ ഷെഡ്യൂൾ അനുസരിച്ച് ദിവസേന 435 ആഭ്യന്തര സർവീസുകളും 150 വരെ അന്താരാഷ്ട്ര സർവീസുകളും ഉണ്ടാകും. നൂറിലധികം വിമാനങ്ങളുള്ള എയർലൈനിന്റെ നിര ഉപയോഗിച്ചാണ് സർവീസുകൾ വർദ്ധിപ്പിക്കുന്നത്. ഇതോടെ ആഴ്ചയിലെ മൊത്തം സർവീസുകൾ 3,150-ൽ നിന്ന് 4,100 ആയി ഉയരും.അന്താരാഷ്ട്ര നെറ്റ്‌വർക്കിൽ ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് നിരവധി പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്.