പതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥന്‍, 250 ലേറെ കാമറകള്‍ ; ഇന്‍ഡ്യ സഖ്യത്തിന്റെ റാലിക്ക് ഡല്‍ഹിയില്‍ വന്‍ സുരക്ഷ

കൊണാട്ട് പ്ലേസിന് സമീപത്തു നിന്ന് രാംലീല മൈതാനത്തേക്ക് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ ഒരുക്കിയിട്ടുള്ളത്.

 

വോട്ട് ബച്ചാവോ ദേശ് ബെച്ചാവോ എന്ന മുദ്രാവാക്യത്തിലാണ് പ്രതിഷേധം. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ആരോപിച്ചും ഇന്‍ഡ്യ സഖ്യം സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത്. വോട്ട് ബച്ചാവോ ദേശ് ബെച്ചാവോ എന്ന മുദ്രാവാക്യത്തിലാണ് പ്രതിഷേധം. 


കൊണാട്ട് പ്ലേസിന് സമീപത്തു നിന്ന് രാംലീല മൈതാനത്തേക്ക് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി പതിനായിരം പൊലീസുകാരേയും അര്‍ധ സൈനികരേയും വിന്യസിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തുലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് ഇന്‍ഡ്യ സഖ്യം പ്രതീക്ഷിക്കുന്നത്. രാംലീല മൈതാനത്ത് ഉള്‍ക്കൊള്ളാനാകുന്ന ഏകദേശം 50000 പേരെ കണക്കിലെടുത്താണഅ പൊലീസ് സുരക്ഷ ഒരുക്കുന്നത്. ഇതിലേറെ പേര്‍ എത്തിയാല്‍ സമീപത്തെ റോഡുകളില്‍ തടഞ്ഞുനിര്‍ത്താനാണ് തീരുമാനം.