പശ്ചിമബംഗാളില്‍ നിരീക്ഷണത്തിനായി കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിച്ചു
പശ്ചിമബംഗാളില്‍ നിരീക്ഷണത്തിനായി കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിച്ചു
എഴുപതിനായിരത്തിലധികം അര്‍ദ്ധ സൈനികരും സംസ്ഥാനത്ത് തുടരുകയാണ്.
May 3, 2026, 07:02 IST
200ലധികം സീറ്റ് നേടി ടിഎംസി അധികാരം തുടരുമെന്ന് മമത ബാനര്‍ജി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പശ്ചിമബംഗാളില്‍ നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കേ സംസ്ഥാനത്ത് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. നിരീക്ഷണത്തിനായി കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ സംസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ നിയോഗിച്ചിരുന്നു. 200ലധികം സീറ്റ് നേടി ടിഎംസി അധികാരം തുടരുമെന്ന് മമത ബാനര്‍ജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി നേതൃയോഗവും ഇന്നലെ കൊല്‍ക്കത്തയില്‍ ചേര്‍ന്നിരുന്നു.
എഴുപതിനായിരത്തിലധികം അര്‍ദ്ധ സൈനികരും സംസ്ഥാനത്ത് തുടരുകയാണ്.
വോട്ടെടുപ്പിനിടെ അട്ടിമറിക്ക് ശ്രമിച്ചെന്നാരോപിച്ച് ബിജെപി വനിതാ നേതാക്കള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.